Uncategorized
ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു;
ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വാര്‍ത്തയ്ക്ക് പിന്നാലെ കെഎസ്ഇബി ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ് ബില്‍ തുക അടച്ചു. പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ വീട്ടില്‍ വൈദ്യുതി വിച്ഛേദിച്ചത്. വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ ബില്‍ തുക അടയ്ക്കാന്‍ തയാറായി കെഎസ്ഇബി ഡയറക്ടര്‍ മുന്നോട്ട് വരികയായിരുന്നു. ഇത്തരത്തില്‍ കട്ട് ചെയ്ത വൈദ്യുതി സാധാരണ അഞ്ച് മണിക്ക് ശേഷം പുനഃസ്ഥാപിക്കാറില്ല. എന്നാല്‍, ഇതൊരു പ്രത്യേക കേസായി കരുതി നടപടി സ്വീകരിക്കുകയായിരുന്നു.