Uncategorized
യുവതി ജീവനൊടുക്കി; തങ്ങള്‍ക്കെതിരെ അന്വേഷണം വരുമെന്നോര്‍ത്ത് മൃതദേഹം ബാഗിലൊളിപ്പിച്ച് വീട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം സ്യൂട്ട് കേസില്‍ ഒളിപ്പിച്ചുവച്ച ഭര്‍ത്താവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. 32 വയസുകാരിയ സവിതയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ തൂങ്ങിമരിച്ചത്. എന്നാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയന്ന് ഭര്‍ത്താവും വീട്ടുകാരും മരണവിവരം രഹസ്യമാക്കി വയ്ക്കുകയും മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു




