Uncategorized
കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളുകൾ വീട് വീട്ടിറങ്ങി. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുറച്ച് സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഭൂചലനത്തെ തുടർന്ന് വലിയ ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഈ ശബ്ദം കേട്ടാണ് നാട്ടുകാർ പരിഭ്രാന്തിയിൽ വീട് വിട്ട് പുറത്തിറങ്ങിയത്.




