Uncategorized
ശ്രീ അയ്യപ്പ നഴ്‌സിങ് കോളജ് അനുവദിക്കാന്‍ നടത്തിയത് വഴിവിട്ട നീക്കങ്ങള്‍; നഴ്‌സിങ് കൗണ്‍സില്‍ പരിശോധനയ്ക്ക് ശേഷം നല്‍കിയത് അടിമുടി വ്യാജ കണക്കുകള്‍
മെരിറ്റ് മറികടന്ന് അഡ്മിഷന്‍ നടത്തിയ വടശ്ശേരിക്കര ശ്രീ അയ്യപ്പാ കൊളേജിന് വേണ്ടി നഴ്സിംഗ് കൊളേജ് അനുവദിക്കാന്‍ നടത്തിയത് വഴിവിട്ട നീക്കങ്ങള്‍. നെഴ്സിംഗ് കൗണ്‍സില്‍ പരിശോധന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ വ്യാജമെന്ന് 24 അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി മെഡിക്കല്‍ കൊളേജെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.
ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശ്രീ അയ്യപ്പ എന്ന പേരില്‍ ഒരു മെഡിക്കല്‍ കൊളേജ് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ നേരിട്ട് വടശ്ശേരിക്കരയില്‍ എത്തിയപ്പോള്‍ കണ്ടത് ശ്രീ അയ്യപ്പ മെഡിക്കല്‍ കൊളേജ് എന്ന പേരിലുള്ള സ്ഥാപനമാണ്. മെഡിക്കല്‍ കോളേജ് എന്ന് സ്വന്തം നിലയില്‍ ശ്രീ അയ്യപ്പ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണ്.