Uncategorized
മാനന്തവാടി രൂപതാ കെ.സി.വൈ.എംമിൻ്റെ നേതൃത്വത്തിൽ യൂത്ത് സിനഡ് 2025 സംഘടിപ്പിച്ചു

ദ്വാരക: യുവജനമുന്നേറ്റം ലക്ഷ്യമാക്കി മാനന്തവാടി രൂപതാ കെ.സി.വൈ.എംമിൻ്റെ നേതൃത്വത്തിൽ യൂത്ത് സിനഡ് 2025 സംഘടിപ്പിച്ചു. രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപിളളില് അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി രൂപതാധ്യക്ഷന്‍ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലില്‍ മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ, വിവിധ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 224 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പുതല ചര്‍ച്ച, സംവാദം എന്നിവ സിനഡിന്റെ ഭാഗമായി നടക്കും. ദ്വാരക കോര്‍പ്പറേറ്റ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ച യൂത്ത് സിനഡ് വെള്ളിയാഴ്ച സമാപിക്കും.




