Uncategorized

ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് മർദനം; തലയ്ക്ക് ക്ഷതമേറ്റ് ചികിത്സയിൽ

പാലക്കാട്: പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് തലയ്ക്ക് ഗുരുതര പരുക്ക്. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പട്ടാമ്പി കൽപക സെന്‍ററിലാണ് സംഭവം. തര്‍ക്കം പരിഹരിക്കുന്നതിനിടെ 15 പേരങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചതായാണ് പരാതി.

മര്‍ദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്‍റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകുമെന്നും ഹഫീസിന്‍റെ മാതാവ് പറഞ്ഞു. അതേസമയം, കുടുംബത്തിന്‍റെ പരാതിയിൽ കേസെടുത്തതായി പട്ടാമ്പി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button