Uncategorized

എതിർപ്പ് വന്നതോടെ പോസ്റ്റ് വിൻവലിച്ചു; പാകിസ്ഥാൻ അനുകൂല പരാമ‌‌ർശം എന്ന് ആരോപണം, സിപിഎം നേതാവിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് കക്കോടി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. ഫേസ് ബുക്കിൽ യുദ്ധ വിരുദ്ധ പോസ്റ്റ്‌ ഇട്ട ഷീബ കക്കോടിക്കെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. പാക് അനുകൂല പരാമർശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നടത്തിയതെന്നാണ് ആരോപണം. ‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്’ എന്നായിരുന്നു ഷീബയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിടി നിഹാൽ ആണ്‌ പരാതി നൽകിയത്. പോസ്റ്റ് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button