Uncategorized
ഒരു കുഞ്ഞ് ഉടുപ്പ് ഉയര്‍ത്തി എന്നെ കാണിച്ചുതന്നു, തുടയാകെ തല്ലിയ മുറിവുകള്‍, എന്റെ ഹൃദയം തകര്‍ന്നുപോയി’; ശിശുക്ഷേമ സമിതി മുന്‍ ആയ
തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കെതിരെ മുന്‍ ജീവനക്കാരി. ആയമാര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്ഥിരം സംഭവമെന്നാണ് വെളിപ്പെടുത്തല്‍. രണ്ടര വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂര പീഡനം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്‍ ജീവനക്കാരിയുടെ പ്രതികരണം. ആയമാര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്ഥിരം സംഭവമാണ്. ആയകള്‍ മാത്രമാണ് ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍. ഇത്തരം സംഭവങ്ങള്‍ കണ്ട് താന്‍ പ്രതികരിച്ചിട്ടുണ്ട്. കുളിമുറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് കുഞ്ഞുങ്ങളെ ആയമാര്‍ ഉപദ്രവിക്കാറുണ്ട്. ചീപ്പ് കൊണ്ട് ഒരു കുഞ്ഞിന്റെ തുട അടിച്ചുപൊട്ടിച്ചത് കണ്ടിട്ടുണ്ട്. താന്‍ ശക്തമായി ഇതിനെതിരെ പ്രതികരിച്ചുവെന്നും മുന്‍ ആയ പറഞ്ഞു