Uncategorized

സയൻസിനും സോഷ്യലിനും രണ്ട് പരീക്ഷകൾ; സിബിഎസ്‍ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾക്ക് ശുപാർശ

ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് തലങ്ങളിൽ പരീക്ഷകൾ നടത്താൻ പദ്ധതിയിട്ട് സി ബി എസ് ഇ. രണ്ട് വിഷയങ്ങളിലും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ. വിഷയം കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തുവെങ്കിലും ​ഗവേണിങ് ബോഡിയുടെ അന്തിമ അം​ഗീകരം ലഭിച്ചാലേ പ്രാബല്യത്തിൽ വരുത്താനാകൂ. അം​ഗീകാരം ലഭിച്ചാൽ 2026-27 അധ്യയന വർഷം മുതൽ രീതി തുടരാനാണ് നീക്കം.

ഈ രീതി നിലവിൽ വന്നാൽ സാധാരണ പഠിച്ചു പോകുന്ന വിദ്യാർത്ഥകൾക്ക് സ്റ്റാന്റേർഡും, വിഷയം തുടർന്ന് പഠിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് അഡ്വാൻസ്ഡ് പരീക്ഷയും എഴുതാം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ട് പരീക്ഷകൾ സി ബി എസ് ഇ നടത്തുന്നുണ്ട്. പത്താം ക്ലാസിൽ ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകൾ നടത്തുന്നത്. സിബി എസ് സിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 2023-24 അധ്യയന വർഷത്തിൽ നടത്തിയ പരീക്ഷയിൽ കണക്കിന് അഡ്വാൻസ്ഡ് ലെവലിനായി അപേക്ഷിച്ചവരുടെ എണ്ണമാണ് കൂടുതൽ. ബേസിക് ലെവലിൽ 6,79,560 വിദ്യാർത്ഥികൾ രജിസ്റ്റർ ചെതു. അതേ സമയം സ്റ്റാന്റേർഡിന് രജിസ്റ്റർ ചെയ്തത് 15,88,041 വിദ്യാർത്ഥികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button