Uncategorized
ബിജെപിയില്‍ ചേരാന്‍ തീരുമാനം; മിഥുന്‍ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ
സിപിഐഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐ പുറത്താക്കി. മധുവും മകൻ മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് മിഥുനെ ഡിവൈഎഫ്‌ഐ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു മിഥുൻ.