Uncategorized
26 വർഷം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ; ഒമ്പത് വയസുകാരിയോട് ക്രൂരത കാട്ടിയ 61 കാരന് ശിക്ഷ വിധിച്ച് കോടതി
തൃശൂര്‍: ഒമ്പതു വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ 61 കാരനെ 26 വര്‍ഷം കഠിന തടവിനും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ വിധി പ്രസ്താവിച്ചു. 2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.