വഖഫ് സമരത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം; ‘സമുദായത്തിന് തിരിച്ചടി ഉണ്ടാക്കും’; സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും, എസ്ഐഒയും നടത്തുന്ന പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടി ഉണ്ടാക്കും. യഥാർത്ഥ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് സിറാജ് മുഖപ്രസംഗത്തിലെ വിമർശനം.
വഖഫ് സംരക്ഷണത്തിന്, തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദർ ഹുഡുമായി എന്ത് ബന്ധമെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു. മതേതര ഇന്ത്യയിൽ, സൗദി അറേബ്യ ഉൾപ്പെടെ കരിമ്പട്ടിയിൽപ്പെടുത്തിയ ബ്രദർ ഹുഡിന് എന്ത് പ്രസക്തിയെന്നും ഇത്തരം പ്രതിഷേധം മുസ്ലിം ഇതര സംഘടനകളെ പ്രതിഷേധത്തിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുമെന്നും സിറാജിലെ മുഖപ്രസംഗത്തിൽ പറയുന്നു. യുവജന -വിദ്യാർത്ഥി സംഘടനകളെ ജമാഅത്തെ ഇസ്ലാമി കയറൂരി വിടുന്നുവെന്ന് വിമർശനം




