Uncategorized
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവിനും മുൻ അക്കൗണ്ടന്റിനും ഒരു വർഷത്തിന് ശേഷം ജാമ്യം
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഎം നേതാവ് സി ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സികെ ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വർഷത്തിൽ അധികമായി ഇരുവരും റിമാൻഡിലായിരുന്നു. വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷൻ ഒരു വർഷത്തിലേറെയായി ജയിലിലാണ്. അടുത്ത ബന്ധുവിന്‍റെ ചടങ്ങിൽ പങ്കെടുക്കാൻ ഇടയ്ക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു. ജസ്റിസ് സി എസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം കേട്ടത്.