‘സംഭവം അതിരു കടന്നു’: കടുത്ത തീരുമാനം എടുത്ത് നയന്‍താരയുടെ ഭര്‍ത്താവ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍ !
ചെന്നൈ: തമിഴ് സിനിമയിലെ പ്രധാന താരങ്ങളായ നയൻതാരയും ധനുഷും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തി ശക്തമായി മുന്നോട്ട് പോകുന്ന സമയത്ത്. നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ തന്‍റെ എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.
ധനുഷിനെ പരിഹസിക്കുന്ന ഒരു റീൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിഘ്നേഷ് ശിവന്‍ വിവാദത്തിന്‍റെ ആദ്യ നാളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് ഡിസംബർ ആദ്യ ദിനത്തിലെ അപ്രതീക്ഷിത സംഭവവികാസം. ധനുഷ് ആരാധകരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് വിഘ്നേഷ് എക്സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്നാണ് വിവരം.
അതേ സമയം അടുത്തിടെ ഗലാട്ടപ്ലസ് പാന്‍ ഇന്ത്യ ഡയറക്ടേര്‍സ് റൗണ്ട് ടേബിളില്‍ വിഘ്നേഷ് ശിവന്‍ പങ്കെടുത്തത് വലിയ ട്രോളായി മാറിയിരുന്നു. ഇദ്ദേഹം എന്ത് പാന്‍ ഇന്ത്യ നേട്ടമാണ് ഉണ്ടാക്കിയത് എന്ന ചോദ്യമാണ് എക്സിലും മറ്റും ഉയരുന്നത്. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ കണ്ടു. ഇദ്ദേഹം കഴിഞ്ഞ കാലത്ത് എടുത്ത പ്രധാന ചിത്രം ഏതാണ് എന്നും ചോദ്യം വന്നിരുന്നു.