കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

കേളകം: അവധിക്കാലം ആസ്വാദ്യ കരമാക്കുന്നതിനും കായികക്ഷമത വീണ്ടെടുക്കുന്നതിനും കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് കേളകം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് തോമസ് സ്പോര്‍ട്സ് അക്കാദമി. പ്ളേ ഫോര്‍ ഹെല്‍ത്തി കേളകം എന്ന ലക്ഷ്യത്തോടെ ‘കളിയിലാണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ അവധിക്കാല പരിശീലനം സംഘടിപ്പിക്കുന്നത്. ഫുട്ബോള്‍, വോളിബോള്‍, ബാറ്റ്മിന്‍റന്‍, കരാട്ടെ എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗ്ഗീസ് കവണാട്ടേല്‍ അവധിക്കാല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. മികച്ച പരിശീലകരായ അനീഷ് എല്‍ദോ, സച്ചിന്‍ ഏലിയാസ്, ബിബിന്‍ ആന്‍റണി, ജോബിന്‍ ജോസഫ്, ബിജില്‍ ബാബു, അനു ജോബിന്‍ എന്നിവരാണ് പരിശീലനം നല്‍കുന്നത്. പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും ടൈറ്റസ് പി സി നന്ദിയും പറഞ്ഞു. അവധിക്കാല പരിശീലനത്തിന് നൂറിലധികം കുട്ടികളാണ് പങ്കെടുക്കുന്നത്.