കണിച്ചാർ ദേവ് സിനിമാസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കണിച്ചാർ: കണിച്ചാർ ദേവ് സിനിമാസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. “ആവിഷ്‌കാര സ്വാതന്ത്ര്യം-ജനാധിപത്യ അവകാശം; എമ്പുരാൻ ഐക്യദാർഢ്യം” എന്ന മുദ്രാവാക്യം ഉയർത്തി എമ്പുരാൻ സിനിമയ്ക്കും അതിന്റെ അണിയറ പ്രവർത്തകർക്കും എതിരെ പടം റിലീസിനു ശേഷം സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിഹത്യയ്ക്കും, കടന്നാക്രമണങ്ങൾക്കുമെതിരെയാണ് പേരാവൂർ ബ്ലോക്കിന് കീഴിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിതമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കണിച്ചാർ ദേവ് സിനിമാസിൽ എമ്പുരാൻ പ്രദർശനം കണ്ടുകൊണ്ട് നടത്തിയ പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. സി ജെ മാത്യു, മജീദ് അരിപ്പയിൽ, സി വി വർഗീസ്, അംബുജാക്ഷൻ കെ കെ, വി രവീന്ദ്രൻ, ജോണി ചിറമ്മൽ, വിനോയ് വി ജോർജ്, വിജയലക്ഷ്‌മി, സണ്ണി കാരിമല, സാബു പേഴ്ത്തിങ്കൽ, ഷിബു പുതുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.