Uncategorized
‘വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല, കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു’; എം. എ ബേബി

വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിചാര ധാരയിൽ കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവരും മുസ്ലിങ്ങളും ആർഎസ്എസിന്റെ ശാസ്ത്രുക്കളാണ്. സഭാ നേതൃത്വം ഇത് മനസിലാക്കണം. വഖഫ് നിയമത്തിൽ കേന്ദ്രത്തെ ക്രൈസ്തവ സഭകൾ അനുകൂലിച്ചത് ശരിയായ നടപടിയല്ല. പ്രത്യേക വിഭാഗത്തിനായി ബിൽ തയാറാക്കുമ്പോൾ ആ വിഭാഗത്തോട് ചോദിക്കക്കണം. കേന്ദ്രം ഒരു സമയത്ത് ഒരു ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, അതുകഴിഞ്ഞ് അടുത്ത വിഭാഗത്തെ ആക്രമിക്കുന്നു. ഗ്രഹാം സ്റ്റൈയിൻസിനെ ചുട്ടുകൊന്നത് മറക്കരുത്. മുനമ്പം സമരം തീർക്കുന്നതിനായി സംസ്ഥാന സര്ക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.