Uncategorized
കടകംപള്ളി വില്ലേജ് ഓഫീസിലെ കൂട്ട അവധി; മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും
വില്ലേജ് ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വെള്ളിയാഴ്ച യോഗം ചേരും. കളക്ടറേറ്റിലാണ് യോഗം ചേരുക. ഡെപ്യൂട്ടി കളക്ടർ, വില്ലേജ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. നാട്ടുകാർ ഉൾപ്പെടെ ഓഫീസിനെ കുറിച്ച് നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനം.
വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ഭരണകക്ഷിയിലെ ചിലർ മർദ്ദിച്ചെന്നാരോപിച്ചാണ് മുഴുവൻ ജീവനക്കാരും അവധിയെടുത്ത് പ്രതിഷേധിച്ചത്.വിവിധ ആവശ്യങ്ങൾക്കായി ജനം ഓഫീസിലെത്തിയപ്പോഴാണ് ജീവനക്കാർ കൂട്ട അവധിയിലാണെന്ന് അറിഞ്ഞത്. മണിക്കൂറുകളോളം ഇവിടെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.