Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ സമ്പൂർണ്ണ കായികക്ഷമത പരിശീലന ക്യാമ്പ് ആരംഭിച്ചു

അടയ്ക്കാത്തോട്: പേരാവൂർ അത്ലറ്റിക്സ് അക്കാദമിയുടെയും അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ കായിക താരങ്ങൾക്ക് സ്വപ്നസാക്ഷാത്കാരമായി സമ്പൂർണ്ണ കായികക്ഷമത പരിശീല ക്യാമ്പ് ആരംഭിച്ചു. ഫുട്ബോൾ കോച്ചിംഗ് , ത്രോബോൾ, ഹാൻഡ് ബോൾ, അത്‌ലറ്റിക്സ് ,ഷട്ടിൽ ബാഡ്മിന്റൺ, ബോർഡ് ടാർഗറ്റ്, വോളി ബോൾ തുടങ്ങിയ ഇനങ്ങളിൽ അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് വിദഗ്ധരായ ട്രെയിനേഴ്സ് പരിശീലനങ്ങൾ നൽകും .
എല്ലാ ദിവസവും കൃത്യമായ പരിശീലങ്ങളോടെ ഉപജില്ല ജില്ലാതലങ്ങളിൽ മികവ് പുലർത്തുന്ന കായികതാരങ്ങളെ കണ്ടെത്തും .
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ , ജോമോൻ പി.പി, റിജോയ് എം എം , ജോഷി ജോസഫ് ,സിസ്റ്റർ ആൻ മരിയ, എന്നിവർ പ്രസംഗിക്കുകയും ജോമോൻപി.പി, ആൽഫീന വിനോദ് എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button