Uncategorized
‘വിണ്ണില്‍ നിന്ന് ഹിമാലയം കാണാന്‍ എത്ര സുന്ദരം’; ഇന്ത്യയിലേക്ക് ഉടന്‍ വരാന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് സുനിത വില്യംസ്

തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും പ്ലാന്‍ ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വേളയില്‍ സ്‌പേസ്‌ക്രാഫ്റ്റ് ഇന്ത്യയുടെ ഭാഗത്തുകൂടി കടന്നുപോകുമ്പോഴെല്ലാം ഹിമാലയം തനിക്ക് വിസ്മയക്കാഴ്ചയായെന്നും സുനിത വില്യംസ് പറഞ്ഞു. തന്റെ പിതാവിന്റെ നാട്ടിലെത്താനും ആളുകളെ കാണാനും ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികരെ കണ്ട് സംസാരിക്കാനും തനിക്ക് ഏറെ താത്പര്യമുണ്ടെന്നും സുനിത വില്യംസ് പറഞ്ഞു.