Uncategorized

സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് 36 ലക്ഷത്തിന്‍റെ അരിയും ഗോതമ്പും കടത്തിയെന്ന കണ്ടെത്തൽ; 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തു  നിന്നാണ് ലോഡ് കണക്കിന് അരിയും ഗോതമ്പും കടത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഉൾപ്പെടെ കണ്ടെത്താനുണ്ട്. സംഭവത്തിൽ അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button