എന്തുകൊണ്ട് ക്ലീൻ ടെക്നോളജിക്കായി ഇന്ത്യയും യൂറോപ്പും ധാരണയിലെത്തണം

ജിയോപൊളിറ്റിക്സിൽ വന്ന കുഴപ്പങ്ങളും അമേരിക്കയുടെ വ്യാപാരനയത്തിലും സഖ്യരാജ്യങ്ങളോടുള്ള നയത്തിലും വന്ന മാറ്റവും യൂറോപ്പിനെ ഉലച്ചു. ട്രംപ് സർക്കാർ 2.0 വരുന്നതിന് ഒരുങ്ങാൻ എട്ട് വർഷം ഉണ്ടായിട്ടും, അദ്ദേഹത്തിന്റെ വരവ് ഉണ്ടാക്കാൻ സാധ്യതയുള്ള മാറ്റങ്ങൾക്ക് അനുസൃതമായി തയാറെടുക്കാൻ യൂറോപ്പിന് കഴിഞ്ഞില്ല. യു.എസ് സുരക്ഷയിലുള്ള ആശ്രയത്വവും ചൈനാ വ്യാപാരബന്ധവും റഷ്യയിൽ നിന്നുള്ള ഊർജ്ജവും എളുപ്പത്തിൽ ഒഴിവാക്കാനാകാവുന്നതല്ല. പക്ഷേ, പ്രശ്നങ്ങളെല്ലാം ഒരുമിച്ച് എത്തിയതോടെ ഭീതിയും ഉച്ചത്തിലായി.
കഴിഞ്ഞ ഇ.യു-ഇന്ത്യ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ സമ്മേളനത്തിൽ നിന്നും വെളിവായതുപോലെ തങ്ങളുടെ കാര്യപ്രാപ്തിക്ക് തടസ്സമായി നിൽക്കുന്ന ആശ്രയത്വത്തിന്റെ കുടുക്ക് അഴിക്കാൻ യൂറോപ്പിന് കഴിയണം എന്നതിൽ ബ്രസൽസിന് ധാരണയുണ്ട്. യൂറോപ്പിന് അതിവേഗം മുന്നോട്ടുപോകണം എന്നുമാത്രമല്ല, ആഗോളതാൽപര്യങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കാനും നീതിയുക്തമായ വ്യാപാരബന്ധവും വിതരണത്തിലെ വൈവിധ്യവും തെളിയിക്കാൻ ഇന്ത്യയോട് ഈ വർഷം തന്നെ പുതിയ വ്യാപാരകരാർ ഒപ്പിടാൻ കഴിയുകയും വേണം. പക്ഷേ, യൂറോപ്പിനും ഇന്ത്യയ്ക്കും ഒരുപോലെ ഉതകുന്ന ഒരു പുതിയ സാങ്കേതികവിദ്യാ കരാറിന് കൂടെ സാധ്യതയുണ്ട്.
യൂറോപ്പിന്റെ പ്രശ്നങ്ങൾ അധികവും സ്വയം വരുത്തിവെച്ചതാണ്. ആദ്യ ട്രംപ് സർക്കാരും എളുപ്പമായിരുന്നില്ല.
കൊവിഡ്-19 മഹാമാരി യൂറോപ്പിന്റെ സാമ്പത്തിക പ്രശ്നങ്ങളു സുരക്ഷാപ്രശ്നങ്ങളും കൂടുതൽ ഗുരുതരമാക്കി. ജോ ബൈഡന്റെ തെരഞ്ഞെടുപ്പിന് ശേഷം വാചകത്തിൽ മാത്രം ഒതുങ്ങുന്നതായി യൂറോപ്പിന്റെ പെരുമാറ്റം. അവർ നിക്ഷേപം, രാഷ്ട്രീയം എന്നിവയിലെ അപകടങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. ട്രംപ് 2.0 എത്തുമ്പോൾ യൂറോപ്പിന്റെ പൂമുഖത്ത് ഒരു വലിയ യുദ്ധവും ഊർജ്ജ വില വരുത്തിവെച്ച ഒരു സാമ്പത്തിക ദുരന്തവുമുണ്ട്. അതേസമയം തന്നെ ചൈനയുടെ വാണിജ്യരീതികളും തടയേണ്ടിവരുന്നു.