Uncategorized
മാസങ്ങൾ നീണ്ട നിരീക്ഷണം; കാസർകോട് ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ

കാസർകോട്: തളങ്കരയിൽ 212 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. അഷ്കർ അലി ബി (36 വയസ്) ആണ് പിടിയിലായത്. കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 122 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഇന്‍റലിജൻസ് ടീമിന്‍റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു പ്രതി.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ കെ വി, പ്രിവന്‍റീവ് ഓഫീസറായ രഞ്ജിത് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീത ടി വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ എ വി, കണ്ണൻകുഞ്ഞി ടി, അമൽജിത് സി എം, അജയ് ടിസി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.