Uncategorized
‘കസ്റ്റഡിയിലെടുത്തയാളെ മർദിക്കുന്നത് പൊലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ല’: ഹൈക്കോടതി
കൊച്ചി: കസ്റ്റഡിയിൽ എടുത്തയാളെ മർദിക്കുന്നത് പൊലീസിന്‍റെ കൃത്യ നിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി തളളിയ സിംഗിൾ ബെഞ്ച് കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂർ എസ് ഐ സി അലവിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.