Uncategorized

‘ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും’; ഭാഷാപ്പോര് രൂക്ഷമായിരിക്കെ കേന്ദ്രനീക്കം

ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും. ഹിന്ദി റിലീസുകളുമായി ചെന്നൈ റീജിയണൽ മീറ്ററോളജിക്കൽ സെറ്റർ. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ നൽകിയിരുന്നത്. അതാണ് ഇപ്പോൾ ഹിന്ദിയിലും കൂടിയായി ഉൾപ്പെടുത്തിയത്.
ഇപ്പോൾ മൂന്ന് ഭാഷകളിലാണ് റിലീസ് നൽകുന്നത്. വലിയ പ്രകോപനമരണമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം ഉണ്ടായത്.

അതേസമയം ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റിൽ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ പ്രഖാപിച്ചിരുന്നു. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിനമായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തും. ദുബൈയിലും സിംഗപ്പൂരിലുമടക്കം ബുക്ക് ഫെയർ നടത്താൻ തീരുമാനമായി. വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി പത്ത് കോടി രൂപ അനുവദിച്ചു. ലോക തമിഴ് ഒളിമ്പ്യാഡ് നടത്തും, ഇതിനായി ഒരു കോടി. മധുരൈയിൽ ഭാഷാ മ്യൂസിയം സ്ഥാപിക്കും. ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യും. ഇതിനായി പത്ത് കോടിയും അനുവദിച്ചു. മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റും. തിരുക്കുറൾ യുഎൻ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഒരു കോടി 33 ലക്ഷം രൂപ. മൂന്ന് വർഷത്തിനകം ഇത് പൂർത്തിയാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button