Uncategorized

ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ, മാധ്യമ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്. അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നു. കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഇടതുപക്ഷം ആണെങ്കിൽ ആക്രമണം, .ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം ഇല്ല. മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം അന്വേഷിച്ചു നടന്നു. ഒരു വിദ്യാർത്ഥിയുടെ രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചു. പിന്നീട് കേസിലെ പ്രതികൾ ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം വേണ്ട എന്ന നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാളയാർ കേസിലും കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ചിലർ ശ്രമിച്ചു. ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ. ഇടതു പക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ. ഇതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button