Uncategorized

വായ്പ അടവ് ഒരു തവണ വൈകി, ഗൃഹനാഥനെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആക്രമിച്ചു

കോട്ടയം: വായ്പാ അടവ് അടയ്ക്കാൻ വൈകിയതിന് വീട്ടിൽ കയറി ആക്രമണം. കോട്ടയം പനമ്പാലത്താണ് ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജീവനക്കാരൻ മർദിച്ചത്. പനമ്പാലം സ്വദേശി സുരേഷിനെയാണ് ആക്രമിച്ചത്. ബെൽസ്റ്റാർ എന്ന സ്ഥാപനത്തിലേ ജീവനക്കാരനാണ് മര്‍ദിച്ചത്. വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മര്‍ദനത്തിൽ സുരേഷിന്‍റെ ചെവിക്ക് പരിക്കേറ്റു.

ഒരു തവണ അടവ് മുടങ്ങിയതിന് ആണ് ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്. ഹൃദയം സംബന്ധമായ ചികിത്തയെ തുടര്‍ന്നാണ് പണം അടയ്ക്കാൻ വൈകിയതെന്നും പണം ആവശ്യപ്പെട്ട് വീട്ടിൽ വന്ന് അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button