നവീൻ ബാബുവിന്റെ മരണം: ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തിൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തിൽ. ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോൾ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമികമായി പൂർത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അന്ന് തന്നെ നവീൻ ബാബുവിൻ്റെ ഫോൺ കോടതിയിൽ ഹാജരാക്കി. ഇന്നലെ പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷർ മഹസറും കോടതിയിൽ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. ഒക്ടോബർ 17 നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.
ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഇല്ലാതിരിക്കാനാണ് തിടുക്കപ്പെട്ട് അന്വേഷണ സംഘത്തിൻ്റെ നടപടി. ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ സംഘം കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകണം.