23.7 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ
Uncategorized

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

ദില്ലി: പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല.

പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്‍റെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.

സ്വർണ്ണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി. ജനങ്ങൾ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി.വയനാട് ദുരന്തത്തെപ്പോഴും സർക്കാരിനെതിരെ വിഷയമാക്കി. മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേയ്ബുക്കില്‍ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്‍റേത്. ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്‍റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല.

ഇ എം എസ് മുതൽ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയർന്നത്
ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം ഒരു കെട്ടാണെങ്കിൽ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല.ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്.

അതേ കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും. പിണറായി വിജയൻ അല്ല പാർട്ടി.പാർട്ടിയുടെ ഉന്നതനായ അംഗമാണ്. പി ശശിക്കെതിരായ പരാതിയിൽ സർക്കാർ തലത്തിലെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിക്ക് കിട്ടിയ പരാതി പരിശോധിക്കുകയാണ്. എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related posts

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്, ത‍ൃശൂരിലെ നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

യൂത്ത് ലീഗ് വോക്ക് & റൺ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox