23 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • കാണ്‍പൂര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളിച്ചു! ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം, ആകാശിന് രണ്ട് വിക്കറ്റ്
Uncategorized

കാണ്‍പൂര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളിച്ചു! ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം, ആകാശിന് രണ്ട് വിക്കറ്റ്

കാണ്‍പൂര്‍: ഇന്ത്യ – ബംഗ്ലാദേശ് കാണ്‍പൂര്‍ ടെസ്റ്റില്‍ മഴയുടെ കളി. കനത്ത മഴയെ തുടര്‍ന്ന് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 107 എന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുകയായിരുന്നു. മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്കിറിനെ റണ്‍സെടുക്കുന്നതിന് മുമ്പ് ആകാശ്, യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. 24 പന്തുകള്‍ സാക്കിര്‍ നേരിട്ടിരുന്നു. പിന്നാലെ സഹഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം മടങ്ങി. ആകാശിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ഷദ്മാന്‍. പിന്നീട് മൊമിനുല്‍ – നജ്മുള്‍ വിട്ടുപിരിയാത്ത സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷാന്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആര്‍ അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൊമിനുല്‍ ഹഖ് ഇതുവരെ ഏഴ് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ വാഹന പാർക്കിങ് ഇല്ല

Aswathi Kottiyoor

മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്ന് ശ്രീറാം; വഫയുടെ ഹർജിയിൽ വിധി ഇന്ന്.*

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox