23.7 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • അരമണിക്കൂറിനകം ഡിഎൻഎ ഫലം വരും; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, സതീഷ് സെയിൽ എംഎൽഎ ആംബുലൻസിനെ അനുഗമിക്കും
Uncategorized

അരമണിക്കൂറിനകം ഡിഎൻഎ ഫലം വരും; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, സതീഷ് സെയിൽ എംഎൽഎ ആംബുലൻസിനെ അനുഗമിക്കും


ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം അരമണിക്കൂറിനകം പുറത്തു വരും. ഫലം 99 ശതമാനവും അർജുന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു അഡ്വാൻസ്ഡ് ടെസ്റ്റ്‌ കൂടി നടത്തും. ആ ഫലം വൈകിട്ട് 5.30-യ്ക്ക് ലഭിക്കും. ഡിഎൻഎ ഫലം വന്നാൽ മറ്റ് നടപടിക്രമങ്ങൾക്ക് 2 മണിക്കൂർ സമയമെടുക്കും. പിന്നീടായിരിക്കും കേരളത്തിലേക്കുള്ള യാത്ര തുടങ്ങുക.

അതേസമയം, അങ്കോള പൊലീസ് സ്റ്റേഷനിലെ മാൻ മിസ്സിംഗ്‌ കേസ് അവസാനിപ്പിക്കും. കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

‘പിടിച്ചെടുത്തത് പഴയ ഫോണ്‍; മാറ്റിവെച്ചത് ഫോണില്‍ കുട്ടികള്‍ കളിക്കുന്നതിനാല്‍; കുട്ടിയുടെ പിതാവ്

Aswathi Kottiyoor

അവശ്യ മരുന്നുകളില്ല, ശസ്ത്രക്രിയകൾ മാറ്റുന്നു; പാക്ക് ആരോഗ്യമേഖലയും പ്രതിസന്ധിയിൽ

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പൽ ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

Aswathi Kottiyoor
WordPress Image Lightbox