23.7 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • വീണ്ടും ചരിത്രം കുറിച്ച് സ്വർണവില; റെക്കോർഡ് വിലയിൽ വ്യാപാരം, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ
Uncategorized

വീണ്ടും ചരിത്രം കുറിച്ച് സ്വർണവില; റെക്കോർഡ് വിലയിൽ വ്യാപാരം, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സ്വർണവില ഇന്നും റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 56,800 രൂപയായി

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. യുദ്ധ ആശങ്കകൾ വർധിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടും. ഇത് വില ഉയർത്തും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്

ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.

Related posts

ഉരുൾപൊട്ടൽ ദുരന്തം; കണക്ക് വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

Aswathi Kottiyoor

സഹ ജീവികളായ പക്ഷികൾക്ക് കുടിവെള്ളം ഉറപ്പാക്കി കോളിത്തട്ട് ഗവ എൽപി സ്കൂളിലെ വിദ്യാർഥികൾ

Aswathi Kottiyoor

255 കേന്ദ്രത്തിൽ 26ന്‌ കർഷക കൂട്ടായ്‌മ

Aswathi Kottiyoor
WordPress Image Lightbox