22.5 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം : സജി ചെറിയാൻ
Uncategorized

തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം : സജി ചെറിയാൻ


തിരുവനന്തപുരം : ചില മാധ്യമങ്ങളെങ്കിലും ധാര്‍മികത പുലര്‍ത്താതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറകണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍ഭയനായ പത്രാധിപര്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം ചരമവര്‍ഷിക ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പാളയത്തെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തന മുല്യങ്ങള്‍ പ്രസക്തമാകുന്ന കാലഘട്ടമാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.

മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍,ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍, പത്ര പ്രവര്‍ത്തക യൂണിയന്‍ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ പി റജി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ പി മോഹനന്‍,മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി വിനീഷ് നന്ദിയും പറഞ്ഞു. അനുസ്മരണയോഗത്തിന് മുന്‍പ് സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു.

Related posts

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും

Aswathi Kottiyoor

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ഇന്ന്

Aswathi Kottiyoor

സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 9 ശനിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox