29.3 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • ഇരിട്ടി കിളിയന്തറയിൽ ചത്ത ആടുകളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Uncategorized

ഇരിട്ടി കിളിയന്തറയിൽ ചത്ത ആടുകളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി: ചത്ത ആടുകളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിയന്തറയിലുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്ത് റോഡരികിലാണ് നാലാടുകളുടെ ജഡം കണ്ടെത്തിയത്. രണ്ടുദിവസത്തെ പഴക്കമുള്ളതായാണ് കരുതപ്പെടുന്നത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ഇതുവഴി വന്ന യാത്രക്കാർ പരിശോധിച്ചപ്പോഴാണ് നാലാടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി. അന്തർ സംസ്ഥാന പാത ആയതിനാൽ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ആടുകളെ കൊണ്ടുവരുന്നതിനിടയിൽ ചത്തുപോയവയെ ഇവിടെ തള്ളിയത് ആകാനും സാധ്യതയുണ്ട്. മുൻപേ ഇരട്ടി പുഴയുടെ സമീപത്തും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Related posts

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ഏപ്രില്‍ 15, 16 തീയതികളില്‍ റോഡ്‌ഷോ

Aswathi Kottiyoor

ജ‍ഡ്ജിമാർ മാറി; 21 വർഷത്തിനു ശേഷം വിധി

Aswathi Kottiyoor

തകർന്നടിഞ്ഞ് അട്ടമലയും ചൂരൽമലയും; രക്ഷാപ്രവർത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം

Aswathi Kottiyoor
WordPress Image Lightbox