22.2 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • ‘റാം c/o ആനന്ദി’ വ്യാജ പതിപ്പ് നിര്‍മിച്ച് വിറ്റു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Uncategorized

‘റാം c/o ആനന്ദി’ വ്യാജ പതിപ്പ് നിര്‍മിച്ച് വിറ്റു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: യുവ എഴുത്തുകാരൻ അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാനെതെരിയാണ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നടപടിയെടുത്തത്. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പ്രസാധകരായ ഡിസി ബുക്സ് പരാതി നൽകുകയായിരുന്നു. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തത്.

Related posts

പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്ക്

Aswathi Kottiyoor

ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍; ‘കെ സുരേന്ദ്രൻ വീട്ടില്‍ വന്നിട്ടുണ്ട്, ഞങ്ങള്‍ സുഹൃത്തുക്കളാണ്’

Aswathi Kottiyoor

ചലച്ചിത്ര വികസന കോർപറേഷന്‍ ഡയറക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി

Aswathi Kottiyoor
WordPress Image Lightbox