പരിഹാസങ്ങൾ തളർത്തിയില്ല, സെറിബ്രൽ പാൾസിയെ മറികടന്ന് സംവിധായകനായി രാകേഷ് കൃഷ്ണൻ
ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തെ മറി കടന്ന് തന്റെ സ്വപ്നമായ സിനിമയുമായി എത്തുകയാണ് രാകേഷ് കൃഷ്ണൻ കുരമ്പാല. ശാരീരിക വെല്ലുവിളികളെ തെല്ലും വകവെക്കാതെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ പുറകെ പോയ രാകേഷിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മന്ത്രി മന്ത്രി സജി ചെറിയാൻ.ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. രാകേഷിന്റെ ഇന്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.