Uncategorized

ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും; സമരക്കാർക്ക് ഓണറേറിയം നൽകേണ്ടെന്ന് ‍ഉത്തരവ്

തിരുവനന്തപുരം: ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തിൽ പങ്കെടുക്കു ജീവനക്കാർക്ക് ഓണറേറിയം നൽകരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാർ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവർക്ക് ഓണറേറിയം നൽകേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടർന്നാൽ മറ്റ് നടപടികൾ എടുക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ആശ വർക്കർമാരുടെ സമരം ഇന്ന് 37 ആം ദിവസത്തിലേക്ക്. ഇന്നലെ നൂറുകണക്കിന് ആശമാർ സെക്രട്ടിയേറ്റ് ഉപരോധിച്ചിരുന്നു. സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് വെച്ചിരുന്നെങ്കിലും ആരോഗ്യ വകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ സമരത്തിൽ എത്തിയത്. മൂന്നാം ഘട്ട സമരമായി ആശമാർ ഈ മാസം 20 ന് രാപ്പകൽ സമര വേദിയിൽ നിരാഹാര സമരം തുടങ്ങും. 3 ആശമാർ ആയിരിക്കും ആദ്യഘട്ടം നിരാഹാ സമരം ഇരിക്കുക. സമരം തീർക്കാൻ വീണ്ടും ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്..നേരെത്തെ രണ്ട് വട്ടം മുഖ്യമന്തിയുമായി പ്രതിപക്ഷ നേതാവ് സംസാരിച്ചിരുന്നെങ്കിലും ചർച്ച നടത്തുന്നതിൽ തീരുമാനം ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button