Uncategorized
മൂന്നാം ഘട്ടത്തിലേക്ക് ആശമാരുടെ സമരം: ഈ മാസം 20 മുതൽ അനിശ്ചിതകാല നിരാഹാരം; മൂന്ന് പേർ സമരമിരിക്കും

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ആശമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.