Uncategorized
ജൂബിലി നിറവിൽ കേളകം സെന്റ് ജോസഫ്സ് ദേവാലയത്തിൽ കേശ ദാനം സംഘടിപ്പിച്ചു

കേളകം: സിൽവർ ജൂബിലി ആഘോഷിക്കുന്ന കേളകം സെന്റ് ജോസഫ്സ് ദേവാലയത്തിൽ സൺഡേ സ്കൂൾ വിദ്യാർഥികൾ ക്യാൻസർ രോഗികൾക്ക് തങ്ങളുടെ മുടി മുറിച്ച് നൽകി മാതൃക ആയി. ഇടവകയിലെ സൺഡേ സ്കൂൾ വിദ്യാർഥികളായ ഏർത്തേടത്തു സഞ്ജു-നീനു ദമ്പതികളുടെ മകൾ ഇലോണ, മണക്കാട്ടു റെജി -വിൻസി ദമ്പതികളുടെ മകൾ റിയ മോൾ, മുണ്ടയ്ക്കൽ സന്തോഷ്-ജിൻസി ദമ്പതികളുടെ മകൾ ജെസേൽ എന്നിവരാണ് മുടി മുറിച്ച് നൽകിയത്. ഇടവക വികാരി ഫാ.കുര്യാക്കോസ് കുന്നത്ത്, സി.സൂര്യ ജോസഫ്, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷാജു ഏണിയക്കാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൺഡേ സ്കൂൾ അധ്യാപകരും,വിദ്യാർഥികളും രക്ഷകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.