Uncategorized
‘നവീനെതിരെ കൈക്കൂലി ആരോപണ പരാതി ലഭിച്ചോ?’; വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് പരാതി ലഭിച്ചോയെന്ന വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നൽകാൻ കഴിയില്ല എന്നാണ് ഓഫീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. ടി വി പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ പൂർണ്ണ വിവരങ്ങൾ വെച്ചായിരുന്നു വിവരാവകാശം നൽകിയത്. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എൻ ഖാദർ നൽകിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്.