Uncategorized

അമ്പായത്തോട് യു.പി സ്കൂളും സെന്റ് ജോർജ് എൽ പി സ്കൂളും സംയുക്ത പഠനോത്സവം സംഘടിപ്പിച്ചു

അമ്പായത്തോട്: അമ്പായത്തോട് യു പി സ്കൂളിന്റെയും സെന്റ് ജോർജ് എൽ പി സ്കൂളിന്റെയും പഠനോത്സവം സംയുക്തമായി പുതിയങ്ങാടി ടൗണിൽ വച്ച് സംഘടിപ്പിച്ചു. 2024-2025 അധ്യയന വർഷത്തെ പഠന മികവുകളുടെ അവതരണം വിഷയാടിസ്ഥാനത്തിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ പ്രദേശവാസിയായ ബിനോയ്‌ പുളിയാണ്മക്കലിന്റെ കടയുടെ പരിസരത്തു പുതിയങ്ങാടി ടൗണിൽ വച്ച് നടത്തി. മനോഹരമായി അലങ്കരിച്ച ചുറ്റുപാടിൽ കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ചാർട്ടുകളുടെയും വിവിധ പഠനോൽപ്പന്നങ്ങളുടെയും പ്രദർശനം നടന്നു. ഗണിത വഞ്ചിപ്പാട്ട്, സംസ്കൃതം തിരുവാതിര,നൃത്താവിഷ്കാരം, കവിതാലാപനം, പ്രസംഗം, പരീക്ഷണങ്ങൾ, ആക്ഷൻ സോങ് എന്നിവ അവതരിപ്പിച്ചു. അമ്പായത്തോട് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതവും എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോസഫ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ വാർഡ് പ്രതിനിധികളും എത്തിയിരുന്നു. ഇരു സ്കൂളിലെയും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button