Uncategorized

ലയൺസ് ക്ലബ് കൌൺസിൽ ഓഫ് ലേഡി ലയൻസ് ന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ സെന്റ് ജോസഫ് ഓൾഡേജ് ഹോമിന് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി

ഇരിട്ടി:ലയൺസ് ക്ലബ് കൌൺസിൽ ഓഫ് ലേഡി ലയൻസ് ന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ സെന്റ് ജോസഫ് ഓൾഡേജ് ഹോമിന് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി..
സി എൽ എൽ പ്രസിഡന്റ്‌ ഷൈനി ദിനേശൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ലയൺസ് ക്ലബ് പ്രസിഡന്റ് റെജി തോമസ്,സെക്രട്ടറി ജോളി അഗസ്റ്റിൻ, സോൺ ചെയർ പേഴ്സൺ ജോസഫ് സ്കറിയ,അർച്ചന റെജി,സിസ്റ്റർ ബീന,രമ്യ വിജേഷ് എന്നിവർ സംസാരിചു. അമ്മമാരെ പരിചരിക്കുന്ന സിസ്റ്റർമാരെയും,
മുതിർന്ന ഒരമ്മയേയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ലയൺ വനിതാ മെമ്പർമാരായ റീന ഹരീഷ്, ഡയാന സുരേഷ്, ജാൻസി ജയ്, ടോളി ജോർജ്, ജിജി ടോമി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button