Uncategorized

എന്താണ് പേഴ്സണല്‍ ലോണ്‍ റീഫിനാന്‍സിംഗ്? എപ്പോഴാണ് ചെയ്യേണ്ടത്?

ടിയന്തര ചെലവുകള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്സണല്‍ ലോണുകള്‍. പക്ഷെ ഭാവിയില്‍ ആ വായ്പ തിരിച്ചടയ്ക്കുന്നതിന് തടസം നേരിടുമ്പോള്‍ നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനുള്ള വഴിയാണ് വായ്പ റീഫിനാന്‍സ് ചെയ്യുന്നത്.

എന്താണ് പേഴ്സണല്‍ ലോണ്‍ റീഫിനാന്‍സിംഗ്?

പുതിയ വായ്പ എടുത്ത് നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതാണ് റീഫിനാന്‍സിംഗ് . ഇഎംഐകള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഈ പുതിയ ലോണ്‍ സാധാരണയായി കുറഞ്ഞ പലിശ നിരക്കും നിലവിലുള്ള വായ്പയേക്കാള്‍ മികച്ച തിരിച്ചടവ് മാര്‍ഗങ്ങളും ഉള്ളതായിരിക്കും. റീഫിനാന്‍സ് എന്നത് കുറഞ്ഞ പ്രതിമാസ പേയ്മെന്‍റുകളുള്ള ഒരു ദീര്‍ഘകാല വായ്പയായിരിക്കാം, ഇത് കടം വാങ്ങുന്നയാള്‍ക്ക് തിരിച്ചടവ്  കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു

പേഴ്സണല്‍ ലോണ്‍ എങ്ങനെ റീഫിനാന്‍സ് ചെയ്യാം?

ഘട്ടം 1: റീഫിനാന്‍സിന് മുമ്പ് വായ്പ എടുക്കാനുള്ള ശേഷി,  ക്രെഡിറ്റ് സ്കോര്‍, സാമ്പത്തിക നില എന്നിവ പരിശോധിക്കുക.

ഘട്ടം 2: ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു ബാങ്ക് തിരഞ്ഞെടുത്ത് ലോണ്‍ അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയില്‍ വരുമാന വിശദാംശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, നിലവിലുള്ള വായ്പകള്‍, മറ്റ് കടങ്ങള്‍ എന്നിവ ഉള്‍പ്പെടും.

റീഫിനാന്‍സിങ് പല തരത്തില്‍

കാഷ്-ഔട്ട് റീഫിനാന്‍സ്: ഇത്തരത്തിലുള്ള റീഫിനാന്‍സിംഗില്‍, നിലവിലുള്ള വായ്പയേക്കാള്‍ വലിയ തുക കടമെടുക്കാം.

റേറ്റ്-ആന്‍ഡ്-ടേം റീഫിനാന്‍സ്: ഈ ലോണ്‍ പലിശ നിരക്ക് അല്ലെങ്കില്‍ നിലവിലുള്ള ലോണിന്‍റെ കാലാവധിക്ക് അനുസരിച്ചാണ് നല്‍കുന്നത്.  സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കുറഞ്ഞ പലിശ ലഭിക്കുന്നതിന് ഇത്തരത്തിലുള്ള റീഫിനാന്‍സിങ് തിരഞ്ഞെടുക്കാവുന്നതാണ്.

നോ-കോസ്റ്റ് റീഫിനാന്‍സ്: ഈ റീഫിനാന്‍സിംഗ് ഓപ്ഷനില്‍, ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയോ പുതിയ ലോണിലേക്ക് അത് ചേര്‍ത്തോ കടം കൊടുക്കുന്ന സ്ഥാപനം ക്ലോസിംഗ് ചെലവുകള്‍ വഹിക്കും. മുന്‍കൂര്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ ഈ ഓപ്ഷന്‍ സഹായിക്കും.

സ്ട്രീംലൈന്‍ റീഫിനാന്‍സ്: ഇത് പ്രധാനമായും സര്‍ക്കാര്‍ പിന്തുണയുള്ള വായ്പകള്‍ക്ക് ബാധകമാണ്. പേപ്പര്‍വര്‍ക്കുകള്‍ കുറച്ചുകൊണ്ട് റീഫിനാന്‍സിങ് പ്രക്രിയ ലളിതമാക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

പേഴ്സണല്‍ ലോണ്‍ എപ്പോഴാണ് റീഫിനാന്‍സ് ചെയ്യേണ്ടത്?

ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തല്‍: വായ്പ നല്‍കുന്നവര്‍ കുറഞ്ഞ പലിശ നിരക്കുകള്‍, നീണ്ട കാലാവധി മുതലായവ നല്‍കുന്നതിനാല്‍ വായ്പ കൃത്യമായി അടച്ചുതീര്‍ത്ത് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താം

പലിശ നിരക്ക്: പുതിയ ലോണിന് മുമ്പത്തെ ലോണിനെ അപേക്ഷിച്ച് കുറഞ്ഞ പലിശയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, വ്യക്തിഗത വായ്പ റീഫിനാന്‍സ് ചെയ്യുന്നത് പരിഗണിക്കാം.

പേഴ്സണല്‍ റീഫിനാന്‍സിംഗിന്‍റെ പോരായ്മകള്‍

ദൈര്‍ഘ്യമേറിയ തിരിച്ചടവ് കാലയളവ്: റീഫിനാന്‍സ് ചെയ്ത വായ്പയ്ക്ക് സാധാരണയായി ദൈര്‍ഘ്യമേറിയ തിരിച്ചടവ് കാലയളവ് ഉണ്ടാകും, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന പലിശ ചെലവുണ്ടാകുന്നതിലേക്ക് നയിച്ചേക്കാം

അധികച്ചെലവുകള്‍: നിലവിലുള്ള ലോണുകളുടെ ക്ലോസിംഗ് കോസ്റ്റ് പോലുള്ള ചിലവുകള്‍ പുതിയ വായ്പയില്‍ ഉള്‍പ്പെട്ടേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button