Uncategorized
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം, സംഭവം ചേർത്തലയിൽ
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീൻ, ശ്രീഹരി എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി ബസ്റ്റാൻ്റിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നൽകും.