Uncategorized
കത്തിക്കയറി സ്വർണവില, പവന് ഇന്ന് എത്ര നൽകണം

തിരുവനന്തപുരം; സംസാഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയരുകയായിരുന്നു. 400 രൂപയാണ് അതിനുശേഷം സ്വർണവിലയിലുണഅടായ വർദ്ധനവ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8050 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളാണ് സ്വർണവില ഉയർത്താനുള്ള പ്രധാന കാരണം. ആഗോള വ്യപാര യുദ്ധം ആരംഭിച്ചതോടുകൂടി സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണക്കാക്കുന്നവർ സ്വർണത്തിലെ നിക്ഷേപം കൂട്ടി. ഇത് ആഗോള സ്വർണവില ഉയർത്തി.