Uncategorized
ശബരിമല ദർശനത്തിനിടെ തീർത്ഥാടകന് ഹൃദയാഘാതം, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരണപ്പെട്ടത്. മലകയറുന്നതിനിടെ നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.