Uncategorized

ടൂറിസം മേഖലയിലെ ഓസ്കാർ; ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 സ്വന്തമാക്കി കേരളം

വിനോദ സഞ്ചാര മേഖലയിൽ പുത്തൻ നേട്ടം കൈവരിച്ച് കേരളം. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ഐടിബിയിൽ ടൂറിസം മേഖലയിലെ ഓസ്കാർ എന്ന് അറിയപ്പെടുന്ന ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളം സ്വന്തമാക്കിയിരിക്കുകയാണ്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

കേരളാ ടൂറിസം നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് നൂതനമായ മാർക്കറ്റിംഗ് ക്യാമ്പയിനുള്ള സിൽവർ അവാർഡും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാമ്പയിന് എക്സലൻ്റ് അവാർഡും ലഭിച്ചു. ടൂറിസം മാർക്കറ്റിംഗ് രംഗത്ത് വിവിധ രാജ്യങ്ങൾ അവതരിപ്പിച്ച പ്രൊജക്ടുകളിൽ നിന്നാണ് കേരളം അവാർഡിന് അർഹത നേടിയത്.

ടൂറിസം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു സന്തോഷ വിവരം
പങ്കുവെക്കട്ടെ.
കേരളാടൂറിസം വീണ്ടും ലോകത്തിൻ്റെ നെറുകയ്യിൽ തിളങ്ങുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ITB യിൽ ടൂറിസം മേഖലയിലെ ഓസ്കാർ എന്നറിയപ്പെടുന്ന The Golden City Gate Award 2025 ആണ് കേരളത്തിന് ലഭ്യമായിരിക്കുന്നത്.
ടൂറിസം മാർക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങൾ മേളയിൽ അവതരിപ്പിച്ച പ്രൊജക്ടുകളിൽ നിന്നാണ് കേരളം അവാർഡിന് അർഹതനേടിയത്. കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് (Come Together in Kerala) നൂതനമായ മാർക്കറ്റിംഗ് ക്യാംപെയിനുള്ള “സിൽവർ അവാർഡും” ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് (Destination Wedding) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് “എക്സലൻ്റ്” അവാർഡുമാണ് ലഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button