Uncategorized

കോളടിച്ചു! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കണ്ണൂർ വഴി പറക്കാം ഗൾഫ് രാജ്യങ്ങളിലേക്ക്

കണ്ണൂര്‍: പ്രവാസികള്‍ക്ക് ഉള്‍പ്പെടെ സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്.

ഡിസംബര്‍ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. കണ്ണൂരില്‍ നിന്ന് ദമ്മാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈന്‍, കുവൈത്ത്, റാസല്‍ഖൈമ, മസ്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഓഫര്‍ ലഭിക്കുക. നേരിട്ടുള്ള വിമാനങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വീസുകള്‍ക്കും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓഫര്‍ ലഭിക്കുന്നതിനായി ‘kannur’ എന്ന പ്രൊമോ കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിക്കുക. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കായി വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button