Uncategorized

ലഹരിവിരുദ്ധഭാരതം പടുത്തുയർത്തും , മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടി തുടരുമെന്ന് അമിത് ഷാ

ദില്ലി: ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടികൾ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണത്തിന്‍റെ അത്യാർത്തിക്ക് വേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും. നിർദയവും സൂക്ഷ്മവുമായ അന്വേഷണങ്ങളിലൂടെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button