Uncategorized

യുദ്ധ ഭീതി ഒഴിയുന്നു, കൂടുതൽ ജനങ്ങൾ തിരികെ വീടുകളിലേക്ക്; ഇസ്രയേൽ -ലെബനൻ വെടിനിര്‍ത്തൽ പ്രാബല്യത്തിൽ

ബൈറൂത്ത്: 14 മാസം നീണ്ടുനിന്ന ഇസ്രയേൽ ഹിസ്ബുല്ല ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമമിട്ട് വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നു. ഇസ്രായേൽ മുന്നറിയിപ്പിനെ തുടര്‍ന്ന് ലെബനിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങൾ വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നതോടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി. രണ്ട് മാസത്തെ വെടിനിര്‍ത്തലാണ് ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയത്. ദക്ഷിണ ലെബനനിൽ ആയുധങ്ങളടക്കമുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയിൽ നിന്ന് പിൻമാറണമെന്നുമാണ് വെടിനിര്‍ത്തലിലെ ധാരണ. എന്നാൽ വെടിനിര്‍ത്തൽ ധാരണങ്ങൾ മുഴുവൻ എങ്ങനെ പ്രാബല്യത്തിലാക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ലെബനൻ സ്ഥിരീകരിക്കുന്നത്. അതേസമയം, ഏറ്റുമുട്ടലുകളിലായി ഇസ്രായേലിൽ 130 പേര്‍ മരിച്ചെന്നാണ് കണക്ക്. ലൈബനനിൽ വെടിനിര്‍ത്തൽ പ്രഖ്യാപിക്കുമ്പോഴും ഗാസ യുദ്ധത്തെ കുറിച്ച് ഇതിൽ യാതൊരു പരാമര്‍ശവുമില്ല. നിലവിൽ നിരവധി ഇസ്രായേലികൾ ഹമാസിന്റെ തടങ്കലിൽ ഉണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ഗാസയിൽ വെടിനിര്‍ത്തൽ കൊണ്ടുവരാൻ തന്റെ ഗവൺമെന്റ് ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button